IdukkiKeralaLatest

കോവിഡ് വ്യാപനം, അടിമാലിയും ഇന്നു മുതൽ ലോക്ക് ഡൗണിൽ

“Manju”

അടിമാലി: ഇടുക്കി ജില്ലയിൽ കോവിഡ് വ്യാപനം ഉയർന്നതോടെ അടിമാലിയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജൂലായ്‌ 23 മുതൽ 31 വരെയാണ് നിയന്ത്രണം. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും. അവശ്യ സ്ഥാപനങ്ങളായ മെഡിക്കൽ സ്റ്റോർ, പലചരക്ക്, പഴം, പച്ചക്കറി കടകൾ രാവിലെ പത്തുമുതൽ അഞ്ചുവരെ മാത്രം. ഹോട്ടലുകളിൽ രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ പാഴ്സൽ മാത്രം ഉണ്ടാവും. ബേക്കറികളും തുറന്ന് പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ ടൗണിൽ സ്വകാര്യ ബസ്, ടാക്സി വാഹനങ്ങൾ ലോക്ഡൗണിനോട് സഹകരിക്കണമെന്ന് സംയുക്ത സമിതി അഭ്യർഥിച്ചിട്ടുണ്ട്.

മൂന്നാർ, രാജാക്കാട്, ഇരുമ്പുപാലം പ്രദേശങ്ങളിൽ കർശന നിയന്ത്രണം ആരംഭിച്ചതോടെയാണ്‌ ആളുകൾ കൂട്ടമായി അടിമാലിയിലേക്ക് എത്തിത്തുടങ്ങിയത്. ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലാണ് അടിമാലിയിലെ നിയന്ത്രണത്തിന് കാരണം.
അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പ്, വ്യാപാരികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരേ കടുത്ത നടപടി ഉണ്ടാക്കുമെന്ന് അടിമാലി സി.ഐ. അനിൽ ജോർജ് പറഞ്ഞു.

Related Articles

Back to top button