Latest

 18 പേരെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കി ജനറൽ സെക്രട്ടറി പളനിസ്വാമി

“Manju”

ചെന്നൈ: ഒ. പനീർശെൽവത്തിന്റെ അനുയായികളെയും രണ്ട് മക്കളെയും പാർട്ടിയിൽ നിന്ന് പുറത്താക്കി എഐഎഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. പനീർശെൽവത്തിന്റെ മക്കളായ രവീന്ദ്രനാഥ്, ജയപ്രദീപ്, മുൻ മന്ത്രിയായ വെള്ളമാണ്ടി എൻ. നടരാജൻ എന്നിവരുൾപ്പെടെ 18 പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

പാർട്ടിയുടെ തേനി മണ്ഡലത്തിലെ ലോകസഭാംഗമാണ് പനീർശെൽവത്തിന്റെ മകനായ ഒ.പി രവീന്ദ്രനാഥ്. മുൻ നിയമസഭാംഗങ്ങളും എംപിമാരും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയവരിൽ ഉൾപ്പെടുന്നു.

അച്ചടക്ക നടപടിയാണിതെന്നും പുറത്താക്കിയ 18 പേരും പാർട്ടി താൽപ്പര്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചുവെന്നും കെ പളനിസ്വാമി വ്യക്തമാക്കി. സംഘടനയെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾ ഇവരുടെ ഭാഗത്ത് നിന്നുണ്ടായതായും എഐഎഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

ഒ പനീർശെൽവത്തെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് പിന്നാലെയാണ് 18 പാർട്ടി അംഗങ്ങൾക്കെതിരെ കൂടി കർശന നടപടിയെടുത്തത്. എഐഎഡിഎംകെയുടെ ജനറൽ കൗൺസിൽ മീറ്റിംഗിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഒ. പനീർശെൽവത്തെ പുറത്താക്കിയത്. ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പനീർശെൽവത്തെ നീക്കിയത്. മുൻമുഖ്യമന്ത്രിയെ പിന്തുണച്ച മൂന്ന് പേരെയും പുറത്താക്കിയിരുന്നു.

Related Articles

Back to top button