KeralaLatest

കൊടുമുണ്ട റെയില്‍വേ സ്റ്റേഷന്‍ പൂട്ടി

“Manju”

പട്ടാമ്പി; അരനൂറ്റാണ്ട് പഴക്കമുള്ള കൊടുമുണ്ട റെയില്‍വേ സ്റ്റേഷന്‍ പൂട്ടി. വരുമാനമില്ലെന്നതാണ് സ്റ്റേഷന്‍ അടക്കാനുള്ള കാരണമായി റെയില്‍വേ അധികൃതര്‍ പറയുന്നത്. ടിക്കറ്റ് നല്‍കാന്‍ കരാറെടുക്കുന്ന ഹാള്‍ട്ട് ഏജന്റുമാര്‍ സ്റ്റേഷന്‍ ഏറ്റെടുക്കാത്തതാണ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് കാരണം. മുതുതല, പരുതൂര്‍ പഞ്ചായത്തുകളിലെ യാത്രക്കാരുടെ ആശ്രയമാണ് ഇതോടെ ഇല്ലാതായത്.

കോവിഡ്കാലം പിന്നിട്ടപ്പോള്‍ വണ്ടികള്‍ ഓട്ടം പുനഃസ്ഥാപിച്ചെങ്കിലും കൊടുമുണ്ടയില്‍ സ്റ്റോപ് അനുവദിച്ചില്ല. പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറ്റിയതോടെ ചെറിയ സ്റ്റേഷനുകളുടെ സ്റ്റോപ്പ് എടുത്തുകളയുകയായിരുന്നു. തൃശൂര്‍-കണ്ണൂര്‍, ഷൊര്‍ണൂര്‍-കോഴിക്കോട് , തൃശൂര്‍-കോഴിക്കോട് പാസഞ്ചറുകള്‍ക്ക് കൊടുമുണ്ടയില്‍ സ്റ്റോപ്പുണ്ടായിരുന്നു.കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ കൊടുമുണ്ട സ്റ്റേഷനില്‍നിന്ന് വണ്ടി കയറിയിരുന്നു. ദിവസേന ആറുതവണ സ്റ്റേഷനില്‍ വണ്ടികള്‍ നിര്‍ത്തിയിരുന്നു. രാവിലെയുള്ള തൃശൂര്‍-കണ്ണൂര്‍ പാസഞ്ചറില്‍ കോഴിക്കോട്ടേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ കൊടുമുണ്ടയില്‍നിന്നാണ് കയറിയിരുന്നത്.

Related Articles

Back to top button