KeralaLatest

നഷ്ടമായത് സന്യാസ ജീവിതത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ച സന്യാസവര്യനെ – സ്വാമി ഗുരുരത്നം

“Manju”

പോത്തൻകോട്: സന്യാസജീവിതത്തിന്റെ മഹനീയ മാതൃക അദ്ദേഹം സൃഷ്ടിച്ച സന്യാസിവര്യനെയാണ് നമുക്ക് നഷ്ടമായതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമവുമായും നവജ്യോതി ശ്രീകരുണാകരഗുരുവുമായിട്ടും വലിയ ആത്മബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ശ്രീമദ് പ്രകാശാനന്ദ സ്വാമികള്‍. ശാന്തിഗിരിയില്‍ നിരന്തരമായി സന്ദര്‍ശിക്കുന്ന വ്യക്തിത്വമായിരുന്നു . ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം എന്നും പെരുമാറിയിട്ടുളളത്. തികഞ്ഞ സന്യാസിവര്യനായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്റെ ആത്മീയ ലോകത്തിന് സമഗ്രമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ഈ അവസരത്തില്‍ പ്രാര്‍ത്ഥനകളും ആദരാജ്ഞലികളും അര്‍പ്പിക്കുന്നതായി അനുശോചന സന്ദേശത്തിലൂടെ സ്വാമി അറിയിച്ചു. പ്രകാശനന്ദ സ്വാമിയുടെ സമാധി പ്രാര്‍ത്ഥന ചടങ്ങിലും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കും.

Related Articles

Back to top button