IndiaLatest

പൂര്‍ത്തിയാക്കാതെ ഫേസ്ബുക്ക് പോസ്റ്റ്

“Manju”

ജോര്‍ജ് കാര്‍ലിന്റെ മരണത്തെ കുറിച്ചുള്ള വാക്കുകളാണ് മരണത്തിന് മുന്‍പുള്ള അവസാന മണിക്കൂറുകളില്‍ പ്രതാപ് പോത്തന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.  നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമ ലോകം. വെള്ളിയാഴ്‌ച രാവിലെ ചെന്നൈയിലെ ഫ്ലാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 69-ാം വയസായിരുന്നു.
പ്രതാപ് പോത്തന്‍റെ മരണത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ച വാക്കുകള്‍ നിഗൂഢതയുണര്‍ത്തുന്നു.
മരണത്തെ കുറിച്ച്‌ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്; പറഞ്ഞു മുഴുവിപ്പിക്കാതെ വിടപറഞ്ഞ് പ്രതാപ് പോത്തന്‍
വ്യാഴാഴ്‌ച രാവിലെ 9.38ന് ജോര്‍ജ് കാര്‍ലിന്റെ മരണത്തെ കുറിച്ചുള്ള വാക്കുകളാണ് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചത്. ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര്‍ വിഴുങ്ങുന്നത് മൂലമാണ് മരണം സംഭവിക്കുന്നത് (death is caused by swallowing small amounts of saliva over a long period of time) എന്നതായിരുന്നു പ്രതാപ് പോത്തന്‍റെ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള വാക്കുകള്‍.
ഒരു പ്രശ്‌നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ രോഗലക്ഷണങ്ങള്‍ ചികിത്സിക്കുമ്പോള്‍ നിങ്ങള്‍ ഫാര്‍മസിയെ ആശ്രയിക്കാന്‍ തുടങ്ങും എന്നതായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതം ബില്ലുകള്‍ അടയ്ക്കാന്‍ വേണ്ടിയാണെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഇന്ത്യന്‍ സിനിമ ലോകത്തിന് ഒരു പ്രതിഭയെയാണ് പ്രതാപ് പോത്തന്റെ മരണത്തിലൂടെ നഷ്‌ടമായിരിക്കുന്നത്.

Related Articles

Back to top button