Latest

മാമ്പഴ രാജാവ് ആൽഫോൺസോ; അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തുകയ്ക് ലേലത്തിൽ

“Manju”

 

മാമ്പഴങ്ങളുടെ രാജാവാണെന്നാണ് അൽഫോൺസോ മാമ്പഴം അറിയപ്പെടുന്നത്. രുചിയിലു മണത്തിലും ഭംഗിയിലും മറ്റ് ഇനങ്ങളേക്കാൾ കേമനായ അൻഫോൺസോ മാമ്പഴകൾ പൊന്നും വിലയ്‌ക്കാണ് വിറ്റ് പോകാറുള്ളത്.

കഴിഞ്ഞ ദിവസം പൂനെയിൽ നടന്ന ഒരു മാമ്പഴ ലേലത്തിൽ പൊന്നും വിലയ്‌ക്കാണ് അൽഫോൺസോ വിറ്റ് പോയത്. ഒരു പെട്ടി അൽഫോൺസോ മാമ്പഴം 31,000 രൂപയ്‌ക്കാണ് വിറ്റ് പോയത്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ലേലമാണിതെന്ന് വ്യാപാരികൾ പറയുന്നു. 5000 ത്തിൽ ആരംഭിച്ച ലേലമാണ് 31,000 വരെ നീണ്ടത്.

അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിങ്ങ് കമ്മിറ്റിയിൽ സീസണിലെ ആഗ്യ മാമ്പഴങ്ങൾ എത്തിയത് കാരണം നിരവധി വ്യാപാരികളാണ് ലേലത്തിൽ പങ്കെടുത്തത്. മഹാരാഷ്‌ട്രയിലാണ് അൽഫോൺസോ മാമ്പഴങ്ങൾ ഏറ്റവും അധികം കൃഷി ചെയ്യുന്നത്.

Related Articles

Back to top button