KeralaLatestMalappuram

കടലുണ്ടി പുഴയിൽ കടൽ വെള്ളം തടയാനായി തടയണ തയാറായി

“Manju”

പി.വി.എസ്

മലപ്പുറം :തിരൂരങ്ങാടിയിൽ കടലുണ്ടി പുഴയില്‍ പൂരപ്പുഴ വഴി കടലില്‍നിന്ന്‌ ഉപ്പുവെള്ളം കയറാതിരിക്കാനും ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞു നിര്‍ത്താനും ചീര്‍പ്പിങ്ങല്‍ ന്യൂകട്ട്‌ പാറയില്‍ ഭാഗത്ത്‌ കെട്ടാറുളള താല്‍ക്കാലിക തടയണ നിര്‍മ്മാണം പൂര്‍ത്തിയായി. മേജര്‍ ഇറിഗേഷന്‍ ഒന്നര ലക്ഷത്തോളം ഫണ്ട്‌ വകയിരുത്തിയാണ്‌ ഇതിന്റെ നിര്‍മ്മാണം. മുളയും ചാക്കുമുപയോഗിച്ച്‌ മണ്ണിട്ടാണ്‌ തടയണ നിര്‍മ്മിക്കാറുളളത്‌. പുഴയില്‍ ജലവിതാനം ഏറെ താഴ്‌ന്നതോടെ പാറയില്‍ ഭാഗത്ത്‌ യുദ്ധകലാടിസ്‌ഥാനത്തില്‍ തടയണ നിര്‍മ്മിക്കണമെന്ന്‌ കര്‍ഷകരും പ്രദേശവാസികളും ഏറെ ആവശ്യമുന്നയിച്ചിരുന്നു.

Related Articles

Back to top button