Uncategorized

രാത്രിയിൽ മഴ കനക്കും; ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറിൽ മഴ ശക്തമായേക്കും. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിവരെയുള്ള സമയത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നൽകിയിട്ടുള്ള മുന്നറിയിപ്പ് പ്രകാരം 8 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.

വരും ദിവസങ്ങളിലേയ്‌ക്കും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് എങ്കിൽ, നാളെ എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

17 ന് കോഴിക്കോട്, കണ്ണൂർ, കാസർകോട്, 18 ന് ഇടുക്കി, മലപ്പുറം,19 ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിൽ എല്ലാം തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയ്‌ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും തീരപ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Related Articles

Back to top button