Uncategorized

ശശി തരൂര്‍ പാര്‍ലമെന്റില്‍ കാല്‍വഴുതി വീണു

“Manju”

ന്യൂഡല്‍ഹി  ശശി തരൂര്‍ എംപിയ്ക്ക് കാലിന് പരിക്കേറ്റു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടക്കുന്നതിനിടെ ചുവട് തെറ്റിയാണ് ഇടത് കാല്‍ ഉളുക്കിയത്. ന്റെ കാലിന് പരിക്കേറ്റെന്ന കാര്യം ട്വിറ്ററിലൂടെയാണ് തരൂര്‍ അറിയിച്ചത്. ആദ്യം അവഗണിച്ചെങ്കിലും വേദന രൂക്ഷമായതോടെ ആശുപത്രിയിലേക്ക് പോകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെറിയൊരു അസൗകര്യം, ഇന്നലെ പാര്‍ലമെന്റില്‍ ചുവട് തെറ്റി എന്റെ ഇടത് കാല്‍ ഉളുക്കി. കുറച്ച്‌ മണിക്കൂറുകള്‍ അത് അവഗണിച്ചെങ്കിലും വേദന കൂടിയതിനാല്‍ ആശുപത്രിയില്‍ പോകേണ്ടിവന്നു. ഇന്ന് പാര്‍ലമെന്റില്‍ പോകുന്നില്ല, മണ്ഡലത്തിലെ വാരാന്ത്യ പരിപാടികളും റദ്ദാക്കി,” ശശി തരൂര്‍ തന്റെ കാലിന് പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.

 

 

Related Articles

Back to top button