IndiaLatest

മൻ കി ബാത്ത്’ 91ാം പതിപ്പിലേക്ക് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 91-ാം എഡിഷനിലേക്ക് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 31നാണ് ഈ മാസത്തെ മൻ കി ബാത്ത് സംപ്രേഷണം ചെയ്യുന്നത്. മൈഗവൺമെന്റ് അല്ലെങ്കിൽ നമോ ആപ്പുകൾ വഴി ആശയങ്ങൾ പങ്കുവയ്‌ക്കാം. 1800-11-7800 എന്ന നമ്പറിലേക്ക് വിളിച്ച് ആളുകൾക്ക് സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും കഴിയും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

മൈഗവൺണെന്റ് ആപ്പിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ നിങ്ങൾ പ്രാധാന്യമുള്ളത് എന്ന് കരുതുന്ന വിഷയത്തെകുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നാണ്’ ഇതിൽ കുറിച്ചിരിക്കുന്നത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ റെക്കോർഡ് ചെയ്ത നിങ്ങളുടെ സന്ദേശങ്ങൾ പരിപാടിക്കിടെ പ്രക്ഷേപണം ചെയ്‌തേക്കാമെന്നും പറയുന്നു. 1922 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയതിന് ശേഷം ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടർന്നും ഇതിനുള്ള അവസരം ലഭിക്കും.

മൻ കി ബാത്തിന്റെ 90-ാം എഡിഷനിൽ 1975ലെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് സംസാരിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങൾക്ക് എല്ലാ അവകാശവും നിഷേധിക്കപ്പെട്ടു. ആ കാലഘട്ടത്തെ അതിജീവിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷവും ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button