KannurKeralaLatest

തലശ്ശേരിയില്‍ അമിത് ഷാ എത്താനിരിക്കെ ബി.ജെ.പി.ക്ക് സ്ഥാനാര്‍ത്ഥിയില്ല

“Manju”

തലശ്ശേരി: തലശ്ശേരിയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ നാമ നിര്‍ദ്ധേശ പത്രിക തള്ളിയതോടെ ബി.ജെ.പി.യില്‍ അനിശ്ചിതത്വം തുടരുകയാണ്. ബി.ജെ.പി. ജില്ലാ സെക്രട്ടറി എന്‍. ഹരിദാസിന്റെ പത്രികയാണ് വരണാധികാരി തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25-ന് മണ്ഡലത്തില്‍ എത്താനിരിക്കെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്.

ദേശീയ പാര്‍ട്ടിയിടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്ബോള്‍ സമര്‍പ്പിക്കുന്ന പത്രികയില്‍, ഫോം എയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാല്‍ എന്‍. ഹരിദാസ് സമര്‍പ്പിച്ച പത്രികയില്‍ സീല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പുണ്ടായിരുന്നില്ല. 2016-ലെ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി. ഏറ്റവും കൂടുതല്‍ വോട്ടു നേടിയ മണ്ഡലമായിരുന്നു തലശ്ശേരി. അതിനാല്‍തന്നെ ബി.ജെ.പി. വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന മണ്ഡലമായിരുന്നു അത്. സബ് കളക്ടര്‍ അനില്‍ക്കുമാറിന് മുന്‍പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക സമര്‍പ്പിച്ചത്. എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എം.എല്‍.. .എന്‍. ഷംസീറും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്.

Related Articles

Back to top button