IndiaLatest

റെയില്‍വേ പാലത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ റദ്ദാക്കി

“Manju”

ചെന്നൈ: തമിഴ്‌നാട് വെല്ലൂര്‍ കാട്പാടിക്ക് സമീപം റെയില്‍വേ പാലത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വിസുകള്‍ അവതാളത്തിലായി. യുദ്ധകാലാടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്. ചെന്നൈയില്‍നിന്ന് കോയമ്പത്തൂര്‍, ബംഗളൂരു, മംഗലാപുരം, തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ചുമായി നടത്തുന്ന 23 സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.
ശനിയാഴ്ചയും 22 സര്‍വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ-കോയമ്പത്തൂര്‍ ശതാബ്ദി എക്‌സ്പ്രസ്, ചെന്നൈ-ബംഗളൂരു ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കപ്പെട്ടത്. റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്ക് തുക തിരിച്ചു നല്‍കുന്നുണ്ട്.

Related Articles

Back to top button