India

കെ സുധാകരൻ പുതിയ കെപിസിസി അദ്ധ്യക്ഷൻ

“Manju”

ന്യൂഡൽഹി : കെ സുധാകരനെ പുതിയ കെപിസിസി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് ഇക്കാര്യം സുധാകരനെ ഔദ്യോഗികമായി അറിയിച്ചു. അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് പുതിയ അദ്ധ്യക്ഷനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തത്.

താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് മുഖവില കൊടുക്കാതെ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തതോടെ ഗ്രൂപ്പ് നേതാക്കളെ ഒപ്പം നിർത്തി പ്രവർത്തിക്കുക എന്നത് തന്നെയാകും സുധാകരന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

Related Articles

Back to top button