IndiaKeralaLatest

നാളെയും മറ്റന്നാളും കെഎസ്‌ആര്‍ടിസി 60% സര്‍വീസ് നടത്തും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ശനി, ഞായര്‍ ദിവസങ്ങളില്‍ കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളുടേയും, ഓര്‍ഡിനറി സര്‍വ്വീസുകളുടേയും 60% നിരത്തിലിറങ്ങും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് ഞാറാഴ്ചകളില്‍ ഏകദേശം 2300 ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സര്‍വ്വീസുകളാണ് ഈ ദിവസങ്ങളി‍ല്‍ നിരത്തിലിറങ്ങുക.
ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷ സെന്ററുകളില്‍ എത്തുന്നതിനും, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍ എന്നിവിടങ്ങില്‍ എത്തുന്ന യാത്രാക്കാര്‍ക്കും വേണ്ടിയുള്ള സര്‍വ്വീസുകള്‍ ഉറപ്പാക്കും.
കോവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് ഞാറാഴ്ചകളില്‍ ഏകദേശം 2300 ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സര്‍വ്വീസുകളാണ് ഈ ദിവസങ്ങളി‍ല്‍ നിരത്തിലിറങ്ങുക.
അതേ സമയം ഏപ്രില്‍ 24ന് കെഎസ്‌ആര്‍ടിസിയിലെ മുഴുവന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കും അവധി ആയിരിക്കുമെന്നും സിഎംഡി അറിയിച്ചു. ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കല്‍, ഓപ്പറേറ്റിംഗ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം കോമ്ബന്‍സേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.

Related Articles

Back to top button