India

‘മംഗൾ പാണ്ഡെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പര്യായം‘: ആദരമർപ്പിച്ച് പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമര നായകൻ മംഗൾ പാണ്ഡെക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഘട്ടത്തിൽ ദേശാഭിമാനത്തിന്റെ അഗ്നി ജ്വലിപ്പിച്ച ധീരനാണ് മംഗൾ പാണ്ഡെ എന്ന് പ്രധാനമന്ത്രി പറഞ്ഞു. മംഗൾ പാണ്ഡെയുടെ ജന്മവാർഷിക ദിനത്തിൽ മീററ്റിലെ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പവൃഷ്ടി നടത്തി.

മഹാനായ മംഗൾ പാണ്ഡെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പര്യായമാണ്. രാജ്യത്തെ അസംഖ്യം ജനങ്ങൾക്ക് പ്രചോദനമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും മംഗൾ പാണ്ഡെക്ക് ആദരമർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അമൂല്യമായ സംഭാവനകൾ നൽകിയതിന്റെ പേരിൽ അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആയുധമെടുത്ത് പോരാടിയ ആദ്യകാല സമര നേതാക്കളിൽ പ്രമുഖനായിരുന്നു മംഗൾ പാണ്ഡെ. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിലെ ഭരണം നഷ്ടമാകുന്നതിൽ നിർണായ പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാൾ ഇൻഫൻട്രി റെജിമെന്റിലെ സൈനികനായിരുന്നു മംഗൾ പാണ്ഡെ.

Related Articles

Back to top button