IndiaKeralaLatest

ഡോ. എന്‍. അശോകന്​ ദേശീയ അംഗീകാരം

“Manju”

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ഡെര്‍മറ്റോളജി വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. എന്‍. അശോകന് ത്വക്​രോഗ വിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഐ..ഡി.വി.എല്ലി​െന്‍റ (ഇന്ത്യന്‍ സോസിയേഷന്‍ ഓഫ്​ ഡെര്‍മറ്റോളജിസ്​റ്റ്​സ്​ വെനീറോളജിസ്​റ്റ്​സ്​ ആന്‍ഡ്​ ലെപ്രോളജിസ്​റ്റ്​സ്​) ദേശീയ ഓറേഷന്‍ അവാര്‍ഡ് ലഭിച്ചു. സാമൂഹിക ഇടപെടലുകളിലൂടെ വയോജനങ്ങള്‍ക്കിടയില്‍ ത്വക്​രോഗ ചികിത്സ വ്യാപകമാക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ക്കാണ് അംഗീകാരം.

തൃശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്തില്‍ തളിക്കുളം വികാസ് ട്രസ്​റ്റിന്റെ നേതൃത്വത്തില്‍ പ്രായമായ വ്യക്തികള്‍ക്കിടയിലാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. പ്രമേഹ രോഗികളുടെ ചര്‍മ രോഗ നിയന്ത്രണം, എക്സീമ രോഗികള്‍ക്ക് രോഗ നിര്‍ണയവും ചികില്‍സയും എന്നിവയായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍. അയ്യന്തോളിലെ പ്രത്യാശ ട്രസ്​റ്റിന്റെ നേതൃത്വത്തില്‍ പുതൂര്‍ക്കര ഡിവിഷനിലെ പ്രായമായ വ്യക്തികള്‍ക്ക്​ വേണ്ടിയും എക്സീമ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഡല്‍ഹിയില്‍ ത്വക്​രോഗ വിദഗ്ധരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ ഇത്​ സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ച ഡോ. അശോകന്‍ അവാര്‍ഡ്​ ഏറ്റുവാങ്ങി

Related Articles

Back to top button