LatestPalakkad

നവപൂജിതം; നാളെ പാലക്കാട്  ഏരിയ സമ്മേളനം

“Manju”

പാലക്കാട് : ശാന്തിഗിരി ആശ്രത്തിൽ തൊണ്ണൂറ്റി ആറാമത് നവപൂജിതത്തോടനുബന്ധിച്ച് നാളെ കൊടുമ്പ് എസ്. എൻ മഹൽ കല്യാണമണ്ഡപത്തിൽ ഏരിയ സമ്മേളനം നടക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനാ പ്രവർത്തകരും പാലക്കാട് ജില്ലയിൽ നിന്നുള്ള ഗുരുഭക്തരും സംബന്ധിക്കും.

സെപ്തംബർ 1 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായാണ് ഏരിയ സമ്മേളനങ്ങൾ നടന്നു വരുന്നത്. ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും സൗഹൃദക്കൂട്ടായ്മകളും സത്സംഗങ്ങളും സമ്മേളനങ്ങളും നടക്കുമെന്ന് ആർട്സ് & കൾച്ചർ വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button