Latest

റൊട്ടിയുടെ പങ്ക് നൽകിയില്ല; യുവാവിനെ കുത്തി; പ്രതി അറസ്റ്റിൽ

“Manju”

ന്യൂഡൽഹി: ഭക്ഷണം മറ്റൊരാളുമായി പങ്കിടാൻ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി ഡൽഹിയിലെ കരോൾ ബാഗിലാണ് സംഭവം നടന്നത്.

രണ്ട് പേർ റിക്ഷയിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി ഫിറോസ് ഖാൻ കൊല്ലപ്പെട്ട മുന്ന(40)യോടും സുഹൃത്തിനോടും റൊട്ടി ആവശ്യപ്പെട്ടു. ഇരുവരും റൊട്ടി കൊടുത്തപ്പോൾ പ്രതി വീണ്ടും റൊട്ടി ആവശ്യപ്പെട്ടു. എന്നാൽ അവരത് നിരസിച്ചതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു.

തുടർന്ന് പ്രതി റിക്ഷയിലുണ്ടായിരുന്നവരെ മർദ്ദിക്കുകയും കത്തി എടുത്ത് മുന്നയെ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.

 

Related Articles

Back to top button