KannurKeralaLatest

ഉദ്ഘാടനത്തിനൊരുങ്ങി പിണറായി ‘കൺവൻഷൻ സെൻ്റർ

“Manju”

അനൂപ് എം സി
പിണറായി :മികച്ച അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സജ്ജീകരണങ്ങളുമായി നിർമാണം പൂർത്തിയായ പിണറായി കൺവൻഷൻ സെൻ്റർ നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും’ രാവിലെ |10.30 ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും.

സ്ഥലമെടുപ്പും കെട്ടിടത്തിൻ്റെ നിർമാണ ചെലവും ഉൾപ്പെടെ 18.65 കോടി രൂപ ചെലവിലാണ് കൺവൻഷൻ സെൻ്ററിൻ്റെ നിർമ്മാണം.പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി രണ്ടു ഘട്ടങ്ങളിലായി 8.25 കോടി രൂപയും കെട്ടിട നിർമാണത്തിനായി മൂന്ന് ഘട്ടങ്ങളിലായി 10.40 കോടി രൂപയുമാണ് അനുവദിച്ചത്.2015-2016 വർഷം മുൻ എം.എൽ. എ കെ.കെ നാരായണൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നുളള മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് സെൻ്ററിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.പിന്നീട് രണ്ടാം ഘട്ടത്തിൽ 2.65 കോടി രൂപ കൂടി അനുവദിച്ചു.മൂന്നാം ഘട്ടത്തിൽ സർക്കാരിൻ്റെ പ്രത്യേക ധനസഹായവുമായി ആറ് കോടി രൂപ അനുവദിച്ചു.പാർക്കിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി ഏഴ് കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നത്.തൊള്ളായിരത്തിലേറെ പേരെ ഉൾക്കൊള്ളുന്ന വിശാലമായ ഓഡിറ്റോറിയം ഒരേ സമയം 150 പേർക്ക് ഇരിക്കാവുന്ന ഡൈനിങ്ങ് ഏരിയ, കിച്ചൺ സംവിധാനം, ജൈവ മാലിന്യ സംസ്ക്കരണ യൂണിറ്റ്, വേസ്റ്റ് വാട്ടർ മാനേജ്മെൻ്റ് സിസ്റ്റം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മിനി ഓഡിറ്റോറിയ മായും ഡൈനിങ് ഏരിയ ഉപയോഗിക്കാൻ സാധിക്കും

Related Articles

Back to top button