Kerala

ഐ.എൻ.എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറി

“Manju”

ന്യൂഡൽഹി: നാവിക സേനയുടെ സമുദ്ര സുരക്ഷയ്‌ക്ക് ശക്തി പകരാൻ ഇനി ഐഎൻഎസ് വിക്രാന്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ നിർമ്മാണ കമ്പനി നാവിക സേനയ്‌ക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിനായിരുന്നു കപ്പലിന്റെ നിർമ്മാണ ചുമതല.

ഉച്ചയോടെയായിരുന്നു നാവിക സേനാ ആസ്ഥാനത്തുവെച്ച് ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറിയത്. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ കപ്പൽ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ നിന്നും കപ്പൽ കൈമാറുന്നതിന്റെ ചിത്രങ്ങൾ നാവിക സേന ട്വീറ്റ് ചെയ്തിട്ടുണ്ട്.

നാലാം വട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതോടെയാണ് കപ്പൽ കൈമാറാൻ കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡ് തീരുമാനിച്ചത്. രണ്ട് ആഴ്ച മുൻപായിരുന്നു നാലാം വട്ട പരീക്ഷണം പൂർത്തിയായത്. തുടർന്ന് അവസാനവട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം കപ്പൽ കൈമാറുകയായിരുന്നു. നാല് പരീക്ഷണങ്ങളിലും കപ്പൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ 2022 ജൂലൈ വരെയായിരുന്നു പരീക്ഷണങ്ങൾ.

ഭൂരിഭാഗവും തദ്ദേശീയ സാമഗ്രികൾ കൊണ്ട് നിർമ്മിച്ച കപ്പൽ രൂപ കൽപ്പന ചെയ്തിരിക്കുന്നത്
ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ്. 262 മീറ്ററാണ് കപ്പലിന്റെ നീളം. 45,000 ടൺ ശേഷിയും കപ്പലിനുണ്ട്. 20,000 കോടി രൂപ ചിലവിട്ട് നിർമ്മിച്ച കപ്പലിന്റെ പരമാവധി വേഗം 28 നോട്ട്‌സ് ആണ്. മിഗ് 29കെ, കമോവ്-31, എംഎച്ച് 60 ആർ മൾട്ടി റോൾ ഹെലികോപ്റ്റർ, എൽഎച്ച് ലൈറ്റ് കോംപാറ്റ് ഹെലികോപ്റ്റർ എന്നിവ വഹിക്കാൻ കഴിയും.

മൂന്ന് ഘട്ടങ്ങളായായിരുന്നു കപ്പൽ നിർമ്മാണത്തിനുള്ള കരാർ കേന്ദ്ര പ്രതിരോധ മന്ത്രാലയം നൽകിയത്. ബിഇഎൽ, ബിഎച്ച്ഇഎൽ, ജിആർഎസ്ഇ, കെൽട്രോൾ, ലാർസൻ ആന്റ് ടർബോ തുടങ്ങിയ വൻകിട കമ്പനികളുടെയും, 100 ഓളം ചെറുകിട കമ്പനികളുടെയും സഹകരണത്തോടെയാണ് കൊച്ചിൻ ഷിപ്പിയാഡ് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്.

Related Articles

Back to top button