IndiaKeralaLatest

കൃഷിയിടം കീഴടക്കി വെട്ടുകിളികള്‍

“Manju”

Malayalam Cinema Forum
പെരിന്തല്‍മണ്ണ: ആനമങ്ങാട് മാടമ്ബ്രകുന്ന് ഭാഗത്ത് വെട്ടുകിളികളുടെ ശല്യം. മരങ്ങളുടെയും വാഴയുടെയും ഇലകളും ഓലകളും വെട്ടുകിളികള്‍ തിന്നുതീര്‍ക്കുകയാണ്. ആനമങ്ങാട് മാമ്ബ്രകുന്നിന് സമീപത്തെ സ്പീഡോസ് സ്പോര്‍ട്സ് ഹബ്ബിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് വെട്ടുകിളികള്‍ കൂട്ടമായി എത്തിയിരിക്കുന്നത്.
ആലിപ്പറമ്ബ് കൃഷി ഓഫിസര്‍ റെജീനയെ നാട്ടുകാര്‍ വിവരമറിയിച്ചു. തുടര്‍ന്ന് കാക്കനാട്ടുള്ള കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിലെ അസിസ്റ്റന്‍റ് പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ടോം ചെറിയാന്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ ഇനം വെട്ടുകിളികള്‍ അപകടകാരികളല്ലെന്നും എന്നാല്‍, വന്‍തോതില്‍ കാണുന്ന ഭാഗങ്ങളില്‍ ഇവയെ കുറഞ്ഞ വീര്യമുള്ള കീടനാശിനി ഉപയോഗിച്ച്‌ തുരത്താമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ മിലു മാത്യു, കേരള കാര്‍ഷിക സര്‍വകലാശാലയിലെ സയന്‍റിസ്റ്റ് ഡോ. ഗവാസ് രാഗേഷ് എന്നിവര്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കൃഷിയിടങ്ങളിലേക്കും മറ്റും വ്യാപിക്കാടുകിളികളുടെ ശല്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Related Articles

Back to top button