India

കാർഷിക നിയമങ്ങൾ പിൻവലിക്കണം; നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് പ്രതിഷേധ സംഘടനകൾ

“Manju”

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് പ്രതിഷേധ സംഘടനകൾ. രാജ്യവ്യാപകമായി നാളെ ഭാരത് ബന്ദ് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബന്ദ് നടത്തുക.

കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധം നാലാം മാസത്തിലേയ്ക്ക് കടക്കുന്നത് അടയാളപ്പെടുത്താനായാണ് ബന്ദ് നടത്തുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചു. സമാധാനപരമായി ബന്ദ് നടത്താനാണ് തീരുമാനം. ഇതിനായി രാജ്യത്തെ ജനങ്ങൾ സഹകരിക്കണമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ഭൂട്ട സിംഗ് ബുർജ്ഗിൽ അഭ്യർത്ഥിച്ചു.

ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് ഭാരത് ബന്ദിന് ഐക്യദാർഢ്യം അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ദിൽ നിന്ന് ഒഴിവാക്കിയെന്ന് പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്. മാർച്ച് 28ന് ‘ഹോളിക ദഹൻ’ എന്ന പേരിൽ കാർഷിക നിയമങ്ങൾ കത്തിച്ച് പ്രതിഷേധം അറിയിക്കനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button