IndiaLatest

മിഗ്-21 യുദ്ധവിമാനങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള നാല് മിഗ്-21 യുദ്ധവിമാനങ്ങളിൽ ഒന്ന് ഈ വർഷം സെപ്റ്റംബറിൽ വിരമിക്കും. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി പൊളിച്ചുനീക്കുമെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.
മിഗ്-21 വിമാനം തുടർച്ചയായി തകർന്നുവീഴുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ ഈ നീക്കം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാർമറിൽ മിഗ്-21 വിമാനം തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു. എന്നാൽ, അവശേഷിക്കുന്ന മിഗ് വിമാനങ്ങൾ ഉപേക്ഷിക്കുന്നത് ഏറ്റവും പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അല്ലെന്നും മിഗ് -21 വിമാനങ്ങൾക്ക് പകരം പുതിയ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനുള്ള മുൻ വ്യോമസേനാ പദ്ധതിയുടെ ഭാഗമാണിതെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ 20 മാസത്തിനിടെ ആറ് മിഗ് 21 വിമാനങ്ങളാണ് തകർന്നുവീണത്. അഞ്ച് പൈലറ്റുമാർക്കാണ് ഈ അപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 സോവിയറ്റ് കാലഘട്ടത്തിലെ ഒരു സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ്.

Related Articles

Check Also
Close
Back to top button