Latest

ടി20 മത്സരത്തിനിടെ സ്ഫോടനം; പരിഭ്രാന്തരായി കാണികൾ

“Manju”

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ടി20 മത്സരമായ ഷ്പാഗീസാ ലീഗ് നടക്കുന്നതിനിടെ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ളിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാണികൾ പരിഭ്രാന്തരായി ഓടുന്നത് ദൃശ്യങ്ങളിൽ കാണാം.

പൊട്ടിത്തെറിയിൽ നാല് കാണികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിന് പിന്നാലെ കായികതാരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് അധികൃതർ മാറ്റി.

കാബൂളിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സ്‌ഫോടനമുണ്ടായത്. 6000ത്തോളം പേർക്ക് ഗ്യാലറിയിൽ ഇരിക്കാവുന്ന ഈ സ്റ്റേഡിയം 2011ലായിരുന്നു തുറന്നത്. ഘാസി സ്റ്റേഡിയത്തിന് സമീപത്ത് തന്നെയാണ് ഈ സ്റ്റേഡിയവും സ്ഥിതിചെയ്യുന്നത്.

Related Articles

Back to top button