പോത്തന്‍കോട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയി ഡോ.സ്നേഹ എം.എസ്. നിയമിതയായി. 2024 മാര്‍ച്ച് 27 ന് നടന്ന ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരം ഡോ.സ്നേഹ എം.എസ്. ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചിരുന്നു. അധിക ചുമതലയായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിന്റെ ചുമതലകൂടി നിര്‍വ്വഹിക്കുന്നതാണ്. അതോടൊപ്പം ഡോ. അരുണ്‍ പ്രസാദ് പി.വി., വൈസ് പ്രിന്‍സിപ്പല്‍ (ക്ലിനിക്കല്‍) ആയും പ്രൊഫ. നിരഞ്ജന കെ.ജെ. അക്കാദമിക് കോര്‍ഡിനേറ്ററായും ചുമതലയേറ്റു. ഇന്ന് (31-03-2024) ഉച്ചയ്ക്ക് 12.30 ന് ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്) ജനനി ദിവ്യ ജ്ഞാനതപസ്വിനി നിയമന ഉത്തരവുകള്‍ കൈമാറി. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്ഗനൈസേഷന് ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, ശാന്തിഗിരി ഐ.റ്റി കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അഖില്‍ ജെ.എല്‍., അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (മെഡിക്കല്‍ എജ്യൂക്കേഷന്‍) എസ്.വിജയന് എന്നിവര്‍ സന്നിഹിതരായിരുന്നു.
Related Articles
:: ശാന്തിഗിരി ടുഡെ ::
August 26, 2023 9:19 AM
Check Also
Close
-
ബംഗളൂരു വിമാനത്താവളം : പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചുNovember 11, 2022 2:34 PM