India

കശ്മീരിൽ ഭീകരതാവളം തകർത്ത് സുരക്ഷാ സേന

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര താവളം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ ഗന്ധർബാൽ ജില്ലയിലായിരുന്നു സംഭവം.

ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് നരാംഗ് വനമേഖലയിലെ ഭീകര താവളം തകർത്തത്. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകര കേന്ദ്രം കണ്ടെത്തിയത്. തുടർന്ന് നശിപ്പിക്കുകയായിരുന്നു.

രണ്ട് എകെ മാഗസീനുകൾ, എകെ 47 തോക്കുകൾ, ഗ്രനേഡുകൾ, 30 വെടിയുണ്ടകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ചില ദേശവിരുദ്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലെ മഹ്‌രാ ഗ്രാമത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവം ഉണ്ടാകുന്നത്.

Related Articles

Back to top button