IndiaKeralaLatest

ആശുപത്രിയുടെ ബോര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

“Manju”

കാസര്‍കോട്: ഡോ. ജയലക്ഷ്മി സൂരജ് ആശുപത്രിയില്‍ സ്ഥാപിച്ച ബോര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. സാമ്ബത്തിക ബുദ്ധിമുട്ടുള്ളവര്‍ ഡോക്ടറെ മുന്‍കൂട്ടി വിവരം അറിയിക്കണമെന്നും ഇതിന്‍്റെ പേരില്‍ ആരും മരുന്ന് വാങ്ങാതെയും ചികിത്സ നടത്താതെയും പോകരുതെന്ന ബോര്‍ഡാണ് കാസര്‍കോട്ടെ പ്രമുഖ ഗൈനകോളജിസ്റ്റായ ഡോ. ജയലക്ഷ്മി സൂരജ് ആശുപത്രിയുടെ പരിശോധനാ മുറിക്ക് പുറത്ത് അറിയിപ്പായി സ്ഥാപിച്ചിരിക്കുന്നത്.

മനുഷ്യനും ദൈവമാകാന്‍ കഴിയും എന്നും കാസര്‍കോട്ട് ഇങ്ങനെയും ഒരു ഡോക്ടര്‍ എന്നുമുള്ള അടിക്കുറിപ്പുമായാണ് ഡോ. ജയലക്ഷ്മിയുടെ ഈ നിലപാടിനെ സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്യുന്നത്. മംഗളൂരിലെയും മറ്റും ചില ആശുപത്രികളുടെ കഴുത്തറുപ്പന്‍ ബില്ലിനെ ചൂണ്ടിക്കാണിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടുമാണ് പാവപ്പെട്ട രോഗികളെ ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്ന ഡോക്ടറുടെ നടപടിയെ സോഷ്യല്‍ മീഡിയ പിന്തുണക്കുന്നത്.

കാസര്‍കോട്ടെ ജനാര്‍ദ്ദന ആശുപത്രിയിലെ ഗൈനകോളജിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമാണ് ഡോ. ജയലക്ഷ്മി സൂരജ്. വന്ധ്യതയെ തുടര്‍ന്ന് സന്താന സൗഭാഗ്യം ഇല്ലാത്ത നൂറ് കണക്കിന് ദമ്ബതികള്‍ക്ക് നൂതന ചികിത്സാ പദ്ധതി ഇവരുടെ മേല്‍നോട്ടത്തില്‍ ജനാര്‍ദ്ദന ആശുപത്രിയില്‍ നടന്നുവരുന്നുണ്ട്. പ്രൊഫഷണല്‍ രംഗത്ത് വനിതകളെ കൈ പിടിച്ചുയര്‍ത്താന്‍ പ്രയത്നിക്കുന്ന നോര്‍ത്ത് മലബാര്‍ ചേമ്ബര്‍ ഓഫ് കൊമേഴ്‌സ് (എന്‍ എം സി സി) വനിതാ വിംഗ് ചെയര്‍പേഴ്സണ്‍ കൂടിയാണ് കാസര്‍കോട്ടുകാരുടെ ഈ ജനകീയ ഡോക്ടര്‍. ഭര്‍ത്താവ് ഡോ. സൂരജും ആതുരരംഗത്ത് വളരെ പ്രശംസനീയമായ സേവനമാണ് നല്‍കി വരുന്നത്.

Related Articles

Back to top button