KeralaLatest

പത്തനംതിട്ട : കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

“Manju”

പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും മരണപ്പെട്ടു.
കുമളി സ്വദേശികളായ ചാണ്ടി മാത്യു, ഭാര്യ ഫെബ മാത്യു, മകള്‍ ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ചാണ്ടി മാത്യൂ പാസ്റ്ററാണ്.
മുന്നില്‍ പോയ സ്വകാര്യ ബസിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പതിനഞ്ച് മിനിട്ടോളം കാര്‍ വെള്ളത്തിലൂടെ ഒഴുകിയിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള മാരുതി ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കുമ്ബനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button