മലയാളി സ്ട്രൈക്കര്‍ വി പി സുഹൈര്‍ ഈസ്റ്റ് ബംഗാളിലേക്ക് തിരികെയെത്തും. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ആണ് ഈസ്റ്റ് ബംഗാള്‍ സുഹൈറിനെ സ്വന്തമാക്കുന്നത്.വി പി സുഹൈറിനെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ ക്ലബ് അവസാനിപ്പിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് ആവശ്യപ്പെടുന്ന ട്രാന്‍സ്ഫര്‍ ഫീ വളരെ വലുതായതാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാന്‍സ്ഫറില്‍ നിന്ന് പിന്മാറാന് കാരണം. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ സുഹൈറിനായി പകരം താരങ്ങളെ വരെ നല്കാന് തയ്യാറായിരുന്നു. ഈ കഴിഞ്ഞ ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റിനായി ഗംഭീര പ്രകടനം നടത്താന്‍ സുഹൈറിനായിരുന്നു. സുഹൈര്‍ കഴിഞ്ഞ സീസണില്‍ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നല്‍കിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റവും നടത്തിയിരുന്നു.അവസാന രണ്ട് സീസണിലും നോര്‍ത്ത് ഈസ്റ്റിനൊപ്പം സുഹൈര്‍ ഉണ്ട്. മോഹന്‍ ബഗാനില്‍ നിന്നായിരുന്നു സുഹൈര്‍ നോര്‍ത്ത് ഈസ്റ്റില്‍ എത്തിയത്.
Related Articles
അടുത്ത വര്‍ഷത്തോടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിന് ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ചൈന
September 26, 2020 8:23 AM
ഭാരത് ബന്ദ് ഇന്ന്, കേരളത്തെ ഒഴിവാക്കി
December 8, 2020 9:00 AM
Check Also
Close
-
‘മക്കള്‍ ആരോഗ്യം’ സിദ്ധ മെഡിക്കല്‍ ടീമിന് ചെയ്യൂരില്‍ സ്വാഗതംJanuary 2, 2024 5:38 PM