KeralaLatest

അഞ്ചടിപ്പാടത്ത് പൊക്കാളികൃഷിക്ക് തുടക്കമായി

“Manju”

 

ആലപ്പുഴ (ചന്ദിരൂര്‍) : ശാന്തിഗിരി ആശ്രമം ചന്തിരൂര്‍ ബ്രാഞ്ചില്‍ അഞ്ചടിപ്പാടത്ത് പൊക്കാളികൃഷിയ്ക്ക് തുടക്കമായി. ഞായറാഴ്ച എം.എല്‍.എ ദെലീമ ജോജോ വിത്തുവിത ഉദ്ഘാടനം ചെയ്തു. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, പഞ്ചായത്ത് അംഗം സീനത്ത് ശിഹാബുദ്ദീന്‍, കൃഷി അസിസ്റ്റന്റുമാരായ ടി എല്‍ സൗമ്യ, ടി.പി. ഷില്‍മി, ബി.ജെ.പി. നിയോജനകണ്ഡലം ജനറല്‍ സെക്രട്ടറി എം. മനോജ്, കെ. മുഹമ്മദ് റഫീഖ്, ബ്രഹ്മചാരി ഊര്‍മ്മള ചിത്ത്, ചേര്‍ത്തല ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ജി. രവീന്ദ്രന്‍, മാനേജര്‍ റജി പുരോഗതി തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി ആശ്രമത്തിന്റെ നേതൃത്വത്തില്‍ 17 ഏക്കറുള്ളപാടത്ത് കൃഷിയിറക്കുന്നുണ്ട്.

Related Articles

Back to top button