IndiaLatest

‘മക്കള്‍ ആരോഗ്യം’ സിദ്ധ മെഡിക്കല്‍ ടീമിന് ചെയ്യൂരില്‍ സ്വാഗതം

“Manju”
മക്കള്‍ ആരോഗ്യം ക്യാമ്പിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മെഡിക്കല്‍ ടീം ചെന്നൈ ചെയ്യൂര്‍ ആശ്രമത്തിലെത്തിയപ്പോള്‍

ചെന്നൈ : സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിക്കുന്ന മക്കള്‍ ആരോഗ്യം മെഡിക്കല്‍ ക്യാമ്പിലെ സിദ്ധ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ഇന്ന് രാവിലെ ചെയ്യൂര്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചില്‍ സ്വാമി ജ്യോതിര്‍ പ്രകാശ ജ്ഞാനതപസ്വിജനനി മംഗള ജ്ഞാനതപസ്വിനി, ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ സംഘത്തെ സ്വീകരിച്ചു. ഇന്ന് ഉച്ച മുതല്‍ മെഡിക്കല്‍ ടീം സര്‍വ്വേ വര്‍ക്കുകള്‍ ആരംഭിക്കും. ജനുവരി 7 ന് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന് മുന്നോടിയായിട്ടാണ് സര്‍വ്വേ നടക്കുന്നത്. ജനുവരി ഏഴിന് മക്കള്‍ ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം തലൈവാസല്‍ വിജയ് നിര്‍വ്വഹിക്കും.

Related Articles

Back to top button