IndiaLatest

ഭാരത്‌ ബന്ദ് ഇന്ന്, കേരളത്തെ ഒഴിവാക്കി

“Manju”

 

ഭാരത് ബന്ദ് തുടങ്ങി; വോട്ടെടുപ്പ് ആയതിനാല്‍ കേരളത്തെ ഒഴിവാക്കി

ശ്രീജ.എസ്

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ പതിനൊന്ന് മുതല്‍ മൂന്ന് മണി വരെയാണ് ബന്ദ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ തടസപ്പെടുത്തില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാര്‍ട്ടികളും പത്ത് തൊഴിലാളിസംഘടനകളും 51 ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ആറാംവട്ട ചര്‍ച്ച ബുധനാഴ്ച നടക്കാനിരിക്കേയാണ് കര്‍ഷകസംഘടനകള്‍ സമരം ശക്തമാക്കിയത് .

Related Articles

Back to top button