KeralaLatest

കശുവണ്ടി : ഇത്തവണ ഓണക്കിറ്റിലെ വിഐപി

“Manju”

 

കൊല്ലം: സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റിലെ വിഐപി വിഭവമാണ് കശുവണ്ടിപരിപ്പ്. ഇത്തവണ അമ്പത് ഗ്രാമിന്റെ 80 ലക്ഷം പാക്കറ്റിലായി 400 ടണ്‍ പരിപ്പാണ് ആവശ്യം. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ കാഷ്യൂ കോര്‍പറേഷന്റെ കൊല്ലത്തെ ഫാക്റി സന്ദര്‍ശിച്ചിരുന്നു. പാക്കിങ് ജോലി തുടങ്ങി. ഒരു ലക്ഷം പാക്കറ്റ് ചൊവ്വാഴ്ച വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണിലെത്തും. സര്‍ക്കാരിന്റെ നിലപാട് കശുവണ്ടി വ്യവസായത്തിന് ഉണര്‍വേകുമെന്നും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും കാപക്സ് ചെയര്‍മാന്‍ എം ശിവശങ്കരപിള്ളയും പറഞ്ഞു. കശുവണ്ടിപ്പരിപ്പില്‍നിന്നു കാഷ്യൂവിറ്റ ഉല്‍പ്പാദിപ്പിച്ച്‌ കുട്ടികള്‍ക്ക് നല്‍കാനും കശുമാങ്ങയില്‍നിന്നു ഫെനി ഉല്‍പ്പാദിപ്പിക്കാനുമുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Related Articles

Back to top button