InternationalLatest

വിപണി താഴോട്ട്; രൂപ നേട്ടത്തില്‍

“Manju”

നെഗറ്റീവ് സൂചന നല്‍കുന്ന ആഗാേള വിപണിയെ പിന്തുടരണോ പോസിറ്റീവ് സൂചന ഉള്ള ഇന്ത്യന്‍ വിപണിയെ പിന്തുടരണോ എന്ന സന്ദേഹത്തോടെയാണ് ഇന്ന് ഇന്ത്യന്‍ മാര്‍ക്കറ്റ് വ്യാപാരം തുടങ്ങിയത്.വ്യക്തമായ ദിശാബോധത്തില്‍ എത്താന്‍ ആദ്യമണിക്കൂറില്‍ വിപണിക്കു കഴിഞ്ഞില്ല. ആഗാേള പ്രവണതയുടെ പിന്നാലെ നീങ്ങി. സൂചികകള്‍ ക്രമേണ നഷ്ടം വര്‍ധിപ്പിച്ചു. യുഎസിലും ചൈനയിലും ജപ്പാനിലും വ്യവസായ വളര്‍ച്ച കുറഞ്ഞു എന്നതാണ് ആഗോള വിപണികളെ മാന്ദ്യഭീതിയിലേക്കു നയിച്ചത്. മെറ്റല്‍, ഓയില്‍ കമ്പനികള്‍ക്ക് ഇന്നു ക്ഷീണമായി.പൊതുമേഖലാ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളും ധനകാര്യ കമ്പനികളും നഷ്ടത്തിലായി. എഫ്‌എംസിജി ഒഴികെയുള്ള വ്യവസായ മേഖലകളെല്ലാം ഇന്നു രാവിലെ താഴോട്ടു നീങ്ങി. കമ്പനി അറ്റാദായം ഉണ്ടാക്കിയില്ലെങ്കിലും പ്രവര്‍ത്തന നഷ്ടം ഒഴിവാക്കിയതു സൊമാറ്റാേ ഓഹരി എട്ടു ശതമാനത്തിലധികം ഉയരാന്‍ സഹായിച്ചു. ലാഭം 37 ശതമാനത്തിലധികം വര്‍ധിപ്പിച്ച കന്‍സായ് നെരോലാക് കമ്പനിയുടെ ഓഹരി വില 12 ശതമാനത്തിലധികം കുതിച്ചു. ഷാലിമാര്‍ പെയിന്‍്റ്സ് നാലു ശതമാനത്തോളം ഉയര്‍ന്നു. ജസ്റ്റ് ഡയല്‍ ലിമിറ്റഡ് രാവിലെ ആറു ശതമാനത്തോളം നേട്ടമുണ്ടാക്കി.

Related Articles

Back to top button