International

വംശനാശ ഭീഷണി നേരിടുന്ന വെള്ള സ്രാവിനെ പിടിച്ച് വറുത്ത് കഴിച്ചു; യൂട്യൂബർക്കെതിരെ അന്വേഷണം

“Manju”

ബീജിങ്: വെളുത്ത സ്രാവിനെ ചുട്ട് തിന്ന യൂട്യൂബർക്കെതിരെ അന്വേഷണം ശക്തമാക്കി പോലീസ്. ചൈനയിലാണ് സംഭവം. ഇയാൾ സ്രാവിനെ പിടിച്ച് ചുട്ടെടുക്കുകയും, കഴിക്കുകയും ചെയ്തതിന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. ടിസി എന്ന പേരിൽ അറിയപ്പെടുന്ന വ്‌ളോഗർക്കെതിരെയാണ് അന്വേഷണം. സ്രാവിനെ പിടിക്കുന്നത് മുതൽ കഴിക്കുന്നത് വരെയുള്ള വീഡിയോയാണ് ഇവർ ചിത്രീകരിച്ചിരുന്നത്.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഇത്തരം വെള്ള സ്രാവുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ നിയമപ്രകാരം ഇവയെ പിടിക്കുന്നതും കൊല്ലുന്നതും കുറ്റകരമായാണ് കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിസിക്കെതിരെ അന്വേഷണം നടക്കുന്നത്. ചൈനീസ് സർക്കാരും ഇവയെ സംരക്ഷിത മൃഗങ്ങളുടെ വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. അനധികൃതമായി കൈവശം വച്ചാൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷയാണ് നൽകുന്നത്.

സ്രാവിന്റെ മാസം ബാർബിക്യു ചെയ്‌തെടുത്താണ് ടിസി കഴിക്കുന്നത്. ‘ കാണുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം, എങ്കിലും ഇതിന്റെ മാംസം വളരെ മൃദുവാണെന്നും” ടിസി പറയുന്നു. പിടിച്ച സ്രാവിന് തന്നേക്കാൾ ഉയരമുണ്ടെന്ന് കാണിക്കാൻ അതിനടുത്ത് കിടന്നും ഇവർ വീഡിയോ ചിത്രീകരിക്കുന്നുണ്ട്.

Related Articles

Back to top button