InternationalLatest

ഒമാനില്‍ 1,665 പേര്‍ക്ക് കൂടി കോവിഡ്

“Manju”

മസ്‌കത്ത്: ഒമാനില്‍ ഇന്ന് പുതിയതായി 1,665 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,50,800 ആയി ഉയര്‍ന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മൂന്ന് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1,622 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം മരിച്ചത്. കഴിഞ്ഞ 72 മണിക്കൂറിനിടെ 1,229 പേര്‍ രോഗമുക്തി നേടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ രോഗികളില്‍ 1,39,100 പേര്‍ രോഗമുക്തരായിട്ടുണ്ട്. 92.2 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

Related Articles

Check Also
Close
Back to top button