InternationalLatest

മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി സനത് ജയസൂര്യ

“Manju”

കൊളംബോ: ഒരു സിനിമയുടെ ചിത്രീകരണത്തിനായി ലങ്കയിലെത്തിയ നടന്‍ മമ്മൂട്ടിയുമായി ശ്രീലങ്കന്‍ മുന്‍ ഓപ്പണര്‍ സനത് ജയസൂര്യയുമായി കൂടിക്കാഴ്ച നടത്തി. “മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍താരമാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു”, ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു. ഇരുവരുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത് നെറ്റ്ഫ്ലിക്സിനുവേണ്ടി എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടിയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയിലാണ്.
അടുത്തിടെ, 3 ടി20, 5 ഏകദിനങ്ങള്‍, 2 ടെസ്റ്റുകള്‍ എന്നിവയ്‌ക്കായി ശ്രീലങ്ക സന്ദര്‍ശിച്ച ഓസ്‌ട്രേലിയ പുരുഷ ക്രിക്കറ്റ് ടീം കളിക്കാര്‍, ദ്വീപ് രാഷ്ട്രത്തിലെ അവരുടെ പര്യടനത്തില്‍ നിന്നുള്ള സമ്മാനത്തുക, നാട്ടുകാരെ സഹായിക്കാന്‍ സംഭാവന ചെയ്തതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയോടൊപ്പം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ജനന്മ ജ്ഞാനതപസ്വി ഡയറക്ടര്‍ രഞ്ജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

Related Articles

Back to top button