Kerala

പരാധീനതകൾ ഒഴിയുന്നില്ല; ഉദ്ഘാടനത്തിന് പിന്നാലെ പെരുവഴിയിലായി ഇലക്ട്രിക് ബസ്

“Manju”

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് പെരുവഴിയിൽ. ഇന്നലെ ഉദ്ഘാടനം ചെയ്ത ബസാണ് പെരുവഴിയിൽ ആയിരിക്കുന്നത്.  സർവീസ് കാരവൻ എത്തിയാണ് ബസ് കെട്ടിവലിച്ചു കൊണ്ട് പോയത്. ബസ് വികാസ് ഭവൻ ഡിപ്പോയിൽ എത്തിച്ചു.

വഴിയിലായത് ബ്ലൂ സർക്കിളിനായി വിട്ടു നൽകിയ ബസുകളിൽ ഒന്നാണ്. സംഭവത്തിൽ ബാറ്ററി തകരാറാണ് കാരണമെന്നാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്റെ വാദം.

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ വൈദ്യുതി ബസ് സർവീസുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്നത്. പിന്നാലെ സർവീസ് തുടങ്ങിയത് 14 ഇലക്ട്രിക് ബസുകളാണ്. ഇതിൽ ഒരോ ബസിനും ചെലവഴിച്ചത് 90 ലക്ഷം രൂപയോളമാണ്.

യാത്രക്കാർ കുറവായിരുന്ന ബ്ലു സർക്കിളിൽ നാലു ബസുകളും മറ്റ് റൂട്ടുകളിൽ രണ്ടുവീതം ബസുകളുമാണ് നിരത്തിലിറങ്ങിയത്. ഇതിൽ ഒരെണ്ണമാണ് ഇന്ന് തകരാറിലായത്.തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം .

Related Articles

Back to top button