KeralaLatest

ആരോഗ്യ മേള വിളംബര ജാഥ ഇന്ന്

“Manju”

പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യമേളയുടെ വിളംബര ജാഥ വ്യാഴാഴ്ച രാവിലെ 9-ന് അഴൂർ നിന്നും ആരംഭിക്കും. അഴൂർ പഞ്ചായത്ത് പ്രസിഡന്റെ് ആർ.അനിൽ ഉദ്ഘാടനം ചെയ്യും. 10.30-ന് പുതുക്കുറിച്ചി, 12-ന് കണിയാപുരം, 3-ന് മംഗലപുരം, 5-ന് പോത്തൻകോടെത്തി വിളംബര ജാഥ സമാപിക്കും. ശനിയാഴ്ച രാവിലെ 8-ന് കരൂർ ലക്ഷ്മീ വിലാസം ഹൈസ്‌ക്കൂളിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേള മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുമെന്ന്
പോത്തൻകോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.ഹരിപ്രസാദ്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button