KeralaLatest

‘നവകേരള സദസ്’ പ്രഭാതയോഗത്തില്‍ പങ്കെടുത്തു.

“Manju”

 

പോത്തന്‍കോട് : സംസ്ഥാനത്തുടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിവരുന്ന വികസന പരാതിപരിഹാര യോഗമായ നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാതയോഗത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു. രാവിലെ 8 മണിക്ക് നടന്ന മീറ്റിംഗില്‍ വിവിധ മതാദ്ധ്യക്ഷന്മാരും മന്ത്രിമാരും സെക്രട്ടറിയേറ്റ് സ്റ്റാഫുകളും പങ്കെടുത്തു. ഇന്ന് നെടുമങ്ങാട് നടക്കുന്ന നവകേരള സദസ്സിന്റെ മുന്നോടിയായിട്ടാണ് ആറ്റിങ്ങല്‍ പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാത മീറ്റിംഗ് നടന്നത്. വൈകിട്ട് 4 മണിക്കാണ് നെടുമങ്ങാട് നവകേരള സദസ് നടക്കുക.

Related Articles

Back to top button