IndiaLatest

ലോക്ക് ഡൗണില്‍ ഭക്ഷണ വിതരണം പോലീസ് തടഞ്ഞു

“Manju”

ഹൈദരാബാദ്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണ വിതരണം നടത്തിയ സ്വിഗി, സൊമാറ്റോ ജീവനക്കാരെ പോലീസ് തടഞ്ഞു. ഇവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷണ വിതരണത്തെ അവശ്യ സര്‍വീസായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈദരാബാദ് പോലീസിന്റെ നടപടി.

വാഹനം പിടിച്ചെടുത്തതിന് പുറമെ ചിലയിടങ്ങളില്‍ പോലീസ് ലാത്തി വീശിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരിശോധനയ്ക്ക് പിന്നാലെ വാഹനം പിടിച്ചെടുക്കുകയും ഇവര്‍ക്ക് 1000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. സൊമാറ്റോ, സ്വിഗി, ഊബര്‍ ഈറ്റ്‌സ് മുതലായ കമ്ബനികളുടെ ജീവനക്കാരെയാണ് പോലീസ് വ്യാപകമായി തടഞ്ഞത്. ചിലയിടങ്ങളില്‍ പോലീസുമായി ഇവര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യമുണ്ടായി. അതേസമയം, ലോക്ക് ഡൗണില്‍ ഭക്ഷണ വിതരണത്തിന് അനുമതിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭക്ഷണ വിതരണത്തിനായി യാത്ര ചെയ്യുന്ന ഇത്തരം ജീവനക്കാര്‍ ഇ-പാസ് എടുത്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button