IndiaInternationalLatest

കൊറോണ വൈറസ്: ഉറവിടം വുഹാനിലെ വൈറോളജി ലാബ്

“Manju”

ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറോളജി ലാബെന്ന് ഉറപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞയും. പുനെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ എനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടർ മൊനാലി രഹൽകാറാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ലാബിൽ നിന്നും സാർസ്- കോവ് 2 വൈറസ് അവിചാരിതമായി ചോർന്നതാണ് മഹാമാരിയ്ക്ക് കാരണമായതെന്ന് രഹൽകാർ പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ ഉത്തരവാദികൾ ചൈനയാണ്. എന്നാൽ സംഭവിച്ച വീഴ്ച മറച്ചുവെയ്ക്കുന്നതിൽ രാജ്യം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. അടിസ്ഥാന രഹിതമായ വാദങ്ങളും, റിപ്പോർട്ടുകളും പുറത്തുവിട്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചൈന ചെയ്യുന്നതെന്നും രഹൽകാർ പറഞ്ഞു.

കൊറോണ വൈറസ് പ്രകൃത്യാലുണ്ടായതാണെന്നും, ഹോഴ്‌സ് ഷൂ വവ്വാലുകളിൽ നിന്നുമാണ് വൈറസ് പടർന്നതെന്നും വാദങ്ങളുണ്ട്. ലാൻസെറ്റ് ജേണലിൽ ആണ് വൈറസ് പ്രകൃതി നിർമ്മിതമാണെന്ന വാദമുള്ളത്. എന്നാൽ ഇത് വ്യക്തമാക്കുന്ന തെളിവുകൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

കൊറോണ ബാധ ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിൽ ഹോഴ്‌സ്ഷൂ വവ്വാലുകളുടെ സാന്നിദ്ധ്യം കാണാൻ സാധിക്കില്ല. ഇവിടെ നിന്നും 1,500 കിലോ മീറ്റർ അകലെയുള്ള യുനാൻ, ഗാഗ്‌ഡോംഗ് എന്നിവിടങ്ങളിലാണ് ഇത്തരം വവ്വാലുകളെ കാണാൻ സാധിക്കുക. അതിനാൽ ഇവ വൈറസ് പടരാൻ കാരണമായെന്ന് വിശ്വസിക്കുക പ്രയാസമാണ്. വൈറസിനെ ജൈവായുധമെന്ന നിലയിലാണ് സൃഷ്ടിച്ചത് എന്ന വാദത്തിനും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും രഹൽകാർ കൂട്ടിച്ചേർത്തു.

Related Articles

Back to top button