IndiaLatest

ടി-10 ലീഗ് ഈ മാസം ആരംഭിക്കും

“Manju”

t-10 league starts january ടി-10 ലീഗ് ഈ മാസം 28 ന് ആരംഭിക്കും

ശ്രീജ.എസ്

ക്രിക്കറ്റിന്റെ ഏറ്റവും പരിഷ്കരിച്ച രൂപമായ ടി-10 ലീഗ് ഈ മാസം 28ന് ആരംഭിക്കും. അബുദാബിയിലാണ് മത്സരങ്ങള്‍ നടക്കുക. 10 ദിവസങ്ങള്‍ കൊണ്ട് 29 മത്സരങ്ങളാണ് ലീഗില്‍ ഉണ്ടാവുക. 8 ടീമുകളാണ് ലീഗില്‍ ഉള്ളത്. ലീഗിന്റെ നാലാം സീസണാണ് ഈ മാസം ആരംഭിക്കുക. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍, ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മുഹമ്മദ് ഹഫീസ്, ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി തുടങ്ങി ഒട്ടേറെ മികച്ച താരങ്ങളാണ് ലീഗില്‍ അണിനിരക്കുക. ഒരു ടീമിന് 10 ഓവര്‍ വച്ച്‌ 90 മിനിട്ടുകളാണ് ഒരു മത്സരത്തിന്റെ ദൈര്‍ഘ്യം. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാവും മത്സരങ്ങള്‍. സെമിഫൈനലുകളും ഫൈനലും ഉണ്ടാവും. ഒരു ബൗളര്‍ക്ക് പരമാവധി ലഭിക്കുക 2 ഓവറുകളാണ്. മൂന്ന് ഓവറാണ് പവര്‍പ്ലേ.

8 ടീമുകളെ നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുകയാണ്. മറാത്ത അറേബ്യന്‍സ്, ബംഗ്ല ടൈഗേഴ്സ്, ഡല്‍ഹി ബുള്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്സ്, ഡെക്കാണ്‍ ഗ്ലാഡിയേറ്റേഴ്സ്, ക്വലാന്‍ഡേഴ്സ്, ടീം അബുദാബി, പൂനെ ഡെവിള്‍സ് എന്നിങ്ങനെയാണ് 8 ടീമുകള്‍.

Related Articles

Check Also
Close
Back to top button