InternationalLatest

കവാനിയെ സ്വന്തമാക്കാന്‍ ബോക ജൂനിയേഴ്സ്

“Manju”

ഉറുഗ്വേ സ്ട്രൈക്കര്‍ എഡിസന്‍ കവാനിയെ സ്വന്തമാക്കാന്‍ ബോക ജൂനിയേഴ്സ് ശ്രമിക്കുന്നു. ഫ്രീ ഏജന്റായ കവാനിക്ക് മുന്നില്‍ ബോക ഓഫര്‍ വെച്ചിട്ടുണ്ട്.കവാനിക്കായി സ്പാനിഷ് ക്ലബായ വിയ്യറയലും രംഗത്ത് ഉണ്ട്. ബോക ജൂനിയേഴ്സിലേക്ക് കവാനി പോകാന്‍ ആണ് സാധ്യത കൂടുതല്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.കഴിഞ്ഞ സീസണ്‍ അവസാനം കരാര്‍ അവസാനിച്ചതോടെ കവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിട്ടിരുന്നു. അന്ന് മുതല്‍ പുതിയ ക്ലബ് അന്വേഷിക്കുകയാണ് കവാനി. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അധികം തിളങ്ങാന്‍ കവാനിക്ക് ആയിരുന്നില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് വളരെ ചുരുക്കം മത്സരങ്ങള്‍ മാത്രമെ കളിക്കാന്‍ ആയുള്ളൂ.ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍ ടീമില്‍ എത്തിച്ച കവാനി ആദ്യ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.

Related Articles

Back to top button