India

തൃണമൂൽ നേതാവ് അരിന്ദം ഭട്ടാചാര്യ ബിജെപിയിലേക്ക്

“Manju”

ന്യൂഡൽഹി: ബംഗാളിൽ മമതയ്ക്ക് വീണ്ടും തിരിച്ചടി. ഒരു തൃണമൂൽ കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ ചേർന്നു. അരിന്ദം ഭട്ടാചാര്യയാണ് ബിജെപി അംഗത്വം സ്വകരിച്ചത്. ബിജെപി നാഷണൽ ഹെഡ്ക്വാർട്ടേഴ്‌സിൽ വെച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

കോൺഗ്രസ് എംഎൽഎയായി നിയമസഭയിലെത്തിയ ഭട്ടാചാര്യ പിന്നീട് തൃണമൂലിലേക്ക് മാറുകയായിരുന്നു. ബംഗാളിന്റെ വികസനത്തിനായാണ് തൃണമൂലിൽ ചേർന്നത്. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെയൊന്നുമായിരുന്നില്ലെന്നും ഭട്ടാചാര്യ പ്രതികരിച്ചു. സുവേന്ദു അധികാരി പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നിരവധി തൃണമൂൽ പ്രവർത്തകരാണ് ബിജെപിയിലേക്കെത്തുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിനെ തുടച്ചു നീക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി.

Related Articles

Back to top button