IndiaKeralaLatest

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

കടപ്പ: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. യെരഗുന്ത്‌ല മണ്ഡലത്തിലെ സിരിഗെരെഡി ഗംഗി റെഡ്ഡി(52) ആണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കടുത്ത പനിയും കാരണം ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. മൊബൈല്‍ സിഗ്നലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സന്നാപുരല്ലെപള്ള റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. കൊവിഡ് ബാധിച്ചതിനാല്‍ താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button