India

കുറഞ്ഞ കലോറിയടങ്ങിയ മധുര പലഹാരങ്ങൾ ശീലമാക്കൂ കുടലിനെ സംരക്ഷിക്കൂ

“Manju”

വാഷിംഗ്ടൺ: കുറഞ്ഞ കലോറിയടങ്ങിയ മധുര പലഹാരങ്ങൾ മനുഷ്യരുടെ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുമെന്ന് പഠനം. ജേണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രി നടത്തിയ പഠനത്തിലാണ് ഈ വിവരം. കുറഞ്ഞ കലോറി അടങ്ങിയ മധുര പലഹാരങ്ങൾ വിപണിയിൽ ലഭിക്കുന്നത് കുറവാണ്. ദിവസേന ഉപയോഗിക്കുന്ന ഷുഗർ ഉൽപ്പന്നങ്ങളിൽ ഭൂരുഭാഗവും പ്രകൃതിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നവയല്ല.

ടേബിൾ ഷുഗർ പോലുള്ളവ പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നവയാണ്. ടേബിൾ ഷുഗർ പോലെയുള്ള മധുര പദാർത്ഥങ്ങൾ കുടലിലെ സൂക്ഷ്മാണുക്കൾക്ക് ഭക്ഷണം നൽകുന്നതായാണ് കണ്ടെത്തൽ. കൃത്രിമമായി വികസിപ്പിച്ചെടുത്ത മധുര പലഹാരങ്ങൾ മനുഷ്യർക്ക് പൊതുവെ ഇഷ്ടമാണെങ്കിലും ശരീരത്തിന് ഇവ ദോഷം ചെയ്യുമെന്നും പറയുന്നു.

വിശപ്പ് വർധിക്കുക, ശരീരം വലുതാവുക, അനാവശ്യ രോഗങ്ങൾ ഉണ്ടാവുക ഇതെല്ലം ഇത്തരം മധുര പലഹാരങ്ങളുടെ പ്രത്യേകതയാണ്. ടേബിൾ ഷുഗറിനേക്കാൾ 200-300 മടങ്ങ് കൂടുതൽ ഷുഗർ കണ്ടന്റ് അടങ്ങിയതാണ് മോഗ്രോസൈഡുകൾ. ലുവോ ഹാൻ ഗുവോ പഴത്തിന്റെ സത്തിന് എൻസൈമുകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. എൻസൈമുകളെ ഉപയോഗിച്ച് മൊഗ്രോസൈഡുകളെ പരിഷ്‌കരിച്ചായിരുന്നു പഠനം നടത്തിയത്. നിരവധി ആളുകളിൽ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഈ കണ്ടെത്തൽ.

വിപണിയിൽ കൃത്രിമമായി നിർമ്മിക്കപ്പെടുന്ന മധുര പലഹാരങ്ങൾ കുടലുകളെ നശിപ്പിക്കുകയും ശരീരത്തെ മോശമായി ബാധിക്കുകയും ചെയ്യും. ഇത്തരം പലഹാരങ്ങളിൽ കുടലിലെ അണുക്കളെ നശിപ്പിക്കാൻ കഴിയുന്ന ബാക്ടീരിയ കൂടുതലായി അടങ്ങിയിരിക്കുന്നു.

Related Articles

Back to top button