IndiaLatest

മുന്‍ ജീവനക്കാരനെ കാണാന്‍ രത്തന്‍ ടാറ്റ മുംബൈയില്‍ നിന്ന് പൂനെയിലെത്തി

“Manju”

പൂനെ: രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ വ്യവസായി രത്തന്‍ ടാറ്റ 83-ാം വയസില്‍ മുംബൈയില്‍ നിന്ന് പൂനെയിലെത്തി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലായി. ജീവനക്കാരന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി രോഗബാധിതനായി വീട്ടിലാണെന്ന് അറിഞ്ഞതോടെ പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.

– രത്തന്‍ ടാറ്റ പൂനെയിലെത്തി തന്റെ ജീവനക്കാരനുമായി സംസാരിക്കുന്നതിന്റെ ചിത്രമാണ് യോഗേഷ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ”രണ്ടുവര്‍ഷമായി രോഗബാധിതനായ തന്റെ മുന്‍ ജീവനക്കാരനെ കാണാന്‍ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരന്‍ രത്തന്‍ ടാറ്റ മുംബൈയില്‍ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാര്‍. മാധ്യമങ്ങളും ഇല്ല, സൂരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്നേഹം മാത്രം. പണം എല്ലാം അല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെ വണങ്ങുന്നു… സര്‍ !! ബഹുമാനപൂര്‍വ്വം ഞാന്‍ തല കുനിക്കുന്നു ‘- യോഗേഷ് ദേശായി പോസ്റ്റില്‍ പറഞ്ഞു.

Related Articles

Back to top button