IndiaLatestWayanad

രാഹുലിന്റെ ട്വീറ്റ് തരംഗമായി;താരമായി രാമൻ

“Manju”

കൽപറ്റ • വയനാട്ടിലെ പാരമ്പര്യ നെൽക്കർഷകനായ ചെറുവയൽ രാമനിലൂടെ കർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിലെത്തിച്ചു രാഹുൽ ഗാന്ധി എംപി. രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് ട്വിറ്റർ ഹാൻഡിലിലും ഔദ്യോഗിക ഫെയ്സ്ബുക് പേജിലും പങ്കുവച്ച വിഡിയോ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

കർഷക ബില്ലിനെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് എംപിയുടെ ഓഫിസിൽ നിന്നുള്ളവർ ഒരാഴ്ച മുൻപു രാമന്റെ കൃഷിയിടത്തിലെത്തി വിഡിയോ പകർത്തിയത്.

‘ഭരണകൂടങ്ങളുടെ പല നയങ്ങളും കൃഷിക്കാർക്ക് അനുകൂലമല്ല. എല്ലാ മേഖലയിലും കൃഷിക്കാർക്ക് അവഹേളനമാണ്. ഈ രീതി മാറണം’ – രാമൻ പറയുന്നു. ‘കർഷകൻ ഇന്ത്യയുടെ നട്ടെല്ലാണ്, ആത്മാവാണ്, അന്നം കൊടുക്കുന്നവനാണ്. അവനെ നിങ്ങൾ കൊല്ലരുത്’ എന്നാണ് ഒന്നര മിനിറ്റ് വിഡിയോയിൽ രാമൻ പറ‍ഞ്ഞവസാനിപ്പിക്കുന്നത്. 52 അപൂർവയിനം നെൽവിത്തുകളുടെ സംരക്ഷകനാണു രാമൻ.

Related Articles

Back to top button