KeralaLatest

ഇടമലയാര്‍ ഡാം ഇന്ന് തുറക്കും

“Manju”

കൊച്ചി : ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ ഡാം ഇന്ന്  രാവിലെ 10 മണിയോടെ തുറക്കും. ആദ്യം 50 ഘനയടി വെളളവും പിന്നീട് 100 ഘനയടി വെളളവും തുറന്നുവിടാനാണ് തീരുമാനം. 21 അംഗ ദേശീയ ദുരന്ത പ്രതികരണ സേന ജില്ലയില്‍ എത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. തുറന്നിരിക്കുന്ന 5 സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 3,967 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നത്.

തമിഴ്‌നാട് 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. നിലവില്‍ 141.95 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.96 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.

Related Articles

Back to top button